കവർച്ചാശ്രമത്തിനിടെ പുരോഹിതരെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു

Posted on: September 11, 2020 7:10 pm | Last updated: September 11, 2020 at 7:10 pm

ബെംഗളൂരു| കവർച്ചാശ്രമത്തിനിടെ മൂന്ന് പുരോഹിതരെ മോഷ്ടാക്കൾ ക്ഷേത്രപരിസരത്ത് കല്ലുകൊണ്ട് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി. കർണാടക മാണ്ഡ്യ ജില്ലയിലെ അരകേശ്വര ക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. സംഭാവന പെട്ടിയിലെ പണം മോഷ്ടിക്കാനെത്തിയ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ക്ഷേത്രപരിസരത്ത് താമസിച്ചിരുന്ന പുരോഹിതന്മാർ കവർച്ചാസംഘം അകത്തുകയറിയ സമയത്ത് ഉറക്കത്തിലായിരുന്നു.

ഐ ജി ഉൾപ്പെടെ മുതിർന്ന പോലീസുകാർ സ്ഥലത്തെത്തി അന്വേഷണം നടത്തി. പുരോഹിതരുടെ മരണത്തിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന ന
ടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.