Connect with us

National

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥി മനോജ് ഝാ

Published

|

Last Updated

ന്യൂഡല്‍ഹി| ഈ മാസം 14ന് നടക്കുന്ന രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി രാഷട്രീയ ജനതാദള്‍ നേതാവ് മനോജ് ഝാ മത്സരിക്കും. അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്‍ ഡി എ സ്ഥാനാര്‍ഥി ഹരിവന്‍ഷ് നാരായണ്‍ സിംഗിനെതിരായാണ് ഝാ മത്സരിക്കുന്നത്.

ജനതാദള്‍ യു എം പിയായ ഹരിവന്‍ഷ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാജ്യ സഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന ഹരിവന്‍ഷിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിന്നീട് അദ്ദേഹത്തെ ബീഹാറില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

അതേസമയം, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കേയാണ് ഝാ രാഷട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം രാജ്യസഭാംഗമായി. അദ്ദേഹം രാഷട്രീയ ജനതാദളിന്റെ ദേശീയ വക്താവ് കൂടിയാണ്. ബീഹാറിലെ പ്രധാന രാഷട്രീയ എതിരാളികളാണ് ആര്‍ ജെ ഡിയും ജെ ഡി യുവും. ബീഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും തമ്മിലുള്ള മത്സരത്തിനായിരിക്കും സാക്ഷ്യം വഹിക്കുക.

ജെ ഡി യു സ്ഥാനാര്‍ഥിക്ക് എന്‍ഡിഎയുടെ മുഴുവന്‍ പിന്തുണയുണ്ടെങ്കിലും ആര്‍ജെഡിക്ക് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടി എം സി, ഇടത് പാര്‍ട്ടികള്‍, ഡി എം കെ, എ എ പി, ലോക്താന്ത്രിക് ജനതാദള്‍, ആര്‍ ജെ ഡി എന്നീ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാത്തേക്ക് വിജയസാധ്യത കല്‍പ്പിക്കുന്നത് ഹരിവന്‍ഷിനാണ്.

2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ബി കെ ഹരിപ്രസാദിനെ 125 വോട്ടിനാണ് ഹരിവന്‍ഷ് തോല്‍പ്പിച്ച് ഡെപ്യൂട്ടി ചെയര്‍മാനായത്. അതേസമയം, ബൈ എസ് ആര്‍ കോണ്‍ഗ്രസ്, ടി ആര്‍ എസ്, ബി ജെ ഡി പാര്‍ട്ടികളുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നുണ്ട്.

Latest