മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു

Posted on: September 11, 2020 11:37 am | Last updated: September 14, 2020 at 4:48 pm

കണ്ണൂര്‍ | വ്യവസായമന്ത്രി ഇ പി ജയരാജന് കൊവിഡ്. കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കാര്യമായ രോഗലക്ഷണങ്ങളിലെന്നുമാണ് ഔദ്യോഗിക അറിയിപ്പ്. നേരത്തെ മന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായ മന്ത്രിമാരെല്ലാം നിരീക്ഷണത്തില്‍ പോകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തോമസ് ഐസകുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് പിരശോധന നടത്തിയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള മറ്റ് മന്ത്രിമാരുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി.