ജോസിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരായ ജോസഫിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

Posted on: September 11, 2020 7:01 am | Last updated: September 11, 2020 at 9:19 am

ന്യൂഡല്‍ഹി | കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പി ജെ ജോസഫ് സമര്‍പ്പിച്ച ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. ജോസിനെ ചെര്‍മാനാക്കി തിരഞ്ഞെടുത്ത കേരള കോണ്‍ഗ്രസ് യോഗം അംഗീകരിക്കാനാകില്ലെന്ന് നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫ് നല്‍കിയ ഹരജിയില്‍ പറയുന്നു. 450 സംസ്ഥാന സമിതി അംഗങ്ങളില്‍ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനമായിരുന്നു അന്നുണ്ടായതെന്നും ജോസഫ് ചൂണ്ടിക്കാട്ടുന്നു.