അലനും താഹയും ഇന്ന് ജയിലില്‍ നിന്ന് ഇറങ്ങും

Posted on: September 11, 2020 6:46 am | Last updated: September 11, 2020 at 8:20 am

കൊച്ചി | മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പേരില്‍ പന്തീരാങ്കാവ് പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഐബ്, താഹ ഫസലും ഇന്ന് ജയില്‍ മോചിതനാകും. ഇരുവര്‍ക്കും എന്‍ ഐ എ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാകും. പാസ്പോര്‍ട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിയാരുന്നു ഇരുവരെയും അറസ്റ്റിലായത്. കേസ് പിന്നീട് എന്‍ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. അലനും താഹയും മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി ആണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.