ലൈഫ് പദ്ധതി: വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി

Posted on: September 10, 2020 9:35 pm | Last updated: September 10, 2020 at 9:35 pm

തിരുവനന്തപുരം | ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്തംബർ 23 വരെ നീട്ടി. നിലവിൽ സെപ്തംബർ ഒമ്പത് വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം നീട്ടി നൽകിയത്. www.life2020.kerala.gov.in ലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.