Connect with us

Oddnews

സ്‌കൂബ ഡൈവ് ചെയ്ത് നൂറ് വയസ്സുകാരന്‍

Published

|

Last Updated

ഇല്ലിനോയിസ് | അമേരിക്കയിലെ ഇല്ലിനോയിസില്‍ സ്‌കൂബ ഡൈവ് ചെയ്ത് നൂറാം ജന്മദിനം ആഘോഷിച്ച് വയോധികന്‍. ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്‌കൂബ ഡൈവര്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡും ഇദ്ദേഹം നേടി.

സൗത്ത് ബെലോയ്റ്റിലെ പേള്‍ തടാകത്തില്‍ സ്‌കൂബ ഡൈവ് നടത്തിയാണ് ബില്‍ ലാംബര്‍ട്ട് എന്നയാള്‍ റെക്കോര്‍ഡ് നേടിയത്. നൂറ് വയസ്സ് പൂര്‍ത്തിയായതിന്റെ രണ്ടാം ദിവസമായിരുന്നു ഇത്. 27 മിനുട്ട് നേരം സ്‌കൂബ ഡൈവ് നടത്തി.

98ാം വയസ്സില്‍ മെക്‌സിക്കോയില്‍ സ്‌കൂബ ഡൈവ് നടത്തിയിട്ടുണ്ടെന്ന് ലാംബര്‍ട്ട് പറഞ്ഞു. എന്നാലിത് ഗിന്നസ് അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നില്ല. ലോകത്തെ പ്രായം കൂടിയ സ്‌കൂബ ഡൈവര്‍ റെക്കോര്‍ഡ് ബ്രിട്ടീഷുകാരനായ വാല്ലിസ് റെയ്‌മോണ്ടിനാണ്. 2019ല്‍ 96ാം വയസ്സിലാണ് ഇദ്ദേഹം ഈ റെക്കോര്‍ഡ് നേടിയത്.

യോഗ്യത നേടുന്നതിന് ചുരുങ്ങിയത് 20 മിനുട്ട് വെള്ളത്തിനടിയില്‍ ഡൈവര്‍ നിലകൊള്ളേണ്ടതുണ്ട്. 101ാം വയസ്സില്‍ സ്വന്തം റെക്കോര്‍ഡ് തകര്‍ക്കാനുള്ള ആവേശത്തിലാണ് ലാംബര്‍ട്ട്.

Latest