ബെയ്‌റൂത്ത് തുറമുഖത്ത് വൻ തീപ്പിടിത്തം

Posted on: September 10, 2020 5:37 pm | Last updated: September 10, 2020 at 5:37 pm

ലെബനാൻ| ഉഗ്ര സ്‌ഫോടനം നടന്ന് ഒരു മാസത്തിന് ശേഷം ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്ത് തുറമുഖത്ത് വൻ തീപ്പിടിത്തം. തുറമുഖത്തെ ഡ്യൂട്ടി ഫ്രീ സോണിൽ എണ്ണയും ടയറുകളും സൂക്ഷിക്കുന്ന വെയർഹൗസിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് തീപ്പിടിത്തമുണ്ടായത്. തീ അണക്കാൻ അഗ്നിശമനസേനാ പ്രവർത്തകരും സൈനിക ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. തീപ്പിടിത്തത്തെ തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആഗസ്റ്റ് നാലിന് തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ വർഷങ്ങളായി സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിന്റെ വൻ ശേഖരത്തിന് തീപ്പിടിച്ചാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 160 പേർ മരിക്കുകയും 6,000ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.