കങ്കണ റണൗട്ട് നിയമവിരുദ്ധമായി നിര്‍മ്മിച്ച കെടിട്ടം പൊളിച്ചു മാറ്റിയെന്ന് ബി എം സി

Posted on: September 9, 2020 7:27 pm | Last updated: September 9, 2020 at 7:27 pm

മുംബൈ| ബോളിവുഡ് നടി കങ്കണ റണൗട്ടും മഹാരാഷ്ട്ര സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നടി നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു മാറ്റിയതായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി) പറഞ്ഞു. മുംബൈ പോലീസിനെ കുറിച്ച് രൂക്ഷമായ ആക്രമണം അഴിച്ചു വിട്ടതിന് ശേഷമാണ് നടിയുടെ ബാന്ദ്രയിലെ ഓഫീസ് കെട്ടിടം ശിവസേനയുടെ നിയന്ത്രണത്തിലുള്ള ബി എം സി പൊളിച്ചു മാറ്റിയത്.

അതേസമയം, കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുംബൈ ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ബി എം സി പൊളിച്ചു മാറ്റുന്നത് നിര്‍ത്തിവെച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥ സ്ഥലത്തില്ലാതെ എങ്ങനെയാണ് അധികാരികള്‍ക്ക് അത് പൊളിച്ചു മാറ്റാന്‍ കഴിയുകയെന്നും അതിന് ആര് അധികാരം നല്‍കിയെന്നും ബി എം സി സത്യവാങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, കെട്ടിടത്തിന്റെ അനധികൃത ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയതിനാല്‍ ഇനി കൂടുതല്‍ പൊളിക്കലിന്റെ ആവശ്യമില്ലെന്ന് ബി എം സി പറഞ്ഞു.