Connect with us

National

റാഫേല്‍ വിമാനം നാളെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

Published

|

Last Updated

ചണ്ഡീഗഡ്| റാഫേല്‍ വിമാനം നാളെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. അംബാലയിലെ വ്യോമതാവളത്തിലാണ് റാഫേല്‍ വിമാനം നിലവിലുള്ളത്. ഗോള്‍ഡന്‍ ആരോസിലെ 17ാം സ്‌കാഡ്രോണിലാണ് റാഫേലിനെ ഉള്‍പ്പെടുത്തുന്നത്.

ജൂലൈ 27നാണ് ഫ്രാന്‍സില്‍ നിന്നുള്ള ആദ്യ അഞ്ച് റാഫേല്‍ വിമാനം ഇന്ത്യയില്‍ എത്തിയത്. നാളെ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഫ്രാന്‍സ് സൈനിക മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി എന്നിവര്‍ പങ്കെടുക്കും. മുഖ്യ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി മാര്‍ഷല്‍ ആര്‍ കെ എസ് ബഹദൂരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഡോ. ജി ഗീതാ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ വ്യോമസേനയുടെ ചിരത്ര ദൗത്യത്തില്‍ പങ്കെടുക്കും.

ഇന്ത്യയിലെ ഫ്രാന്‍സ് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനെയിന്‍, വിയോമ ജനറല്‍ എറിക് അക്റ്റുലെറ്റ്, ഫ്രാന്‍സ് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹിയിലെത്തുന്ന ഫ്രാന്‍സ് മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

അംബാലയില്‍, റാഫേല്‍ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗത “സര്‍വ ധര്‍മ്മ പൂജ”, റാഫേല്‍, തേജസ് വിമാനങ്ങളുടെ എയര്‍ ഡിസ്‌പ്ലേ, “സാരംഗ് എയറോബാറ്റിക് ടീം” എന്നിവ പരിപാടിയില്‍ ഉള്‍പ്പെടും. അതിന് ശേഷം റാഫേല്‍ വിമാനത്തിന് പരാമ്പരാഗത വാട്ടര്‍ പീരങ്കി സല്യൂട്ട് നല്‍കും. ആചാരപരമായ നടപടിയോടെ 17 സ്‌കാഡ്രോണിലേക്ക് റാഫേല്‍ വിമാനത്തിനെ ഉള്‍പ്പെടുത്തിയ ശേഷം ഇന്ത്യാ-ഫ്രഞ്ച് പ്രതിനിധികള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.

Latest