വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ചെന്നിത്തല

Posted on: September 9, 2020 2:51 pm | Last updated: September 9, 2020 at 6:26 pm

തിരുവനന്തപുരം | സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ നിർവ്യാജം മാപ്പ് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെള്ളറടയിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ കോൺഗ്രസ് ബന്ധം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം. ഡി വൈ എഫ് ഐക്കാർക്ക് മാത്രമേ പീഡനം നടത്താൻ പാടുള്ളൂ എന്നു എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്നാണ് രമേശ് ചെന്നിത്തല തിരിച്ചുചോദിച്ചത്.

വിവാദ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന്, വാചകം അടർത്തിയെടുത്ത് വളച്ചൊടിച്ചു എന്ന് ഇന്നലെ അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ, പ്രതിഷേധം അടങ്ങിയിരുന്നില്ല. തുടർന്നാണ് പരാമർശം പിൻവലിച്ച് അദ്ദേഹം മാപ്പ് പറഞ്ഞത്.

പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ്  ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് പ്രതിപക്ഷ നേതാവ് മാപ്പ് പറഞ്ഞത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍…

Posted by Ramesh Chennithala on Wednesday, September 9, 2020

ALSO READ  സെക്രട്ടേറിയറ്റ് തീപിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു