Connect with us

Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്റേയും താഹയുടേയും ജാമ്യ ഹരജിയില്‍ ഇന്ന് വിധി

Published

|

Last Updated

കൊച്ചി | പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് വിധി പറയും.

എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും ജാമ്യ ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.

2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചു