സ്വര്‍ണകള്ളക്കടത്ത്: ബിനീഷ് കോടിയേരിയോട് നാളെ ഹാജരാകാന്‍ ഇ ഡിയുടെ നോട്ടീസ്

Posted on: September 8, 2020 10:14 pm | Last updated: September 9, 2020 at 7:54 am

തിരുവനന്തപുരം | സ്വര്‍ണകള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ബുധനാഴ്ച 11 മണിക്ക് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

സ്വപ്നക്ക് വീസ സ്റ്റാപിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.