ലഹരി മരുന്ന് കേസ്; റിയ ചക്രബര്‍ത്തിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted on: September 8, 2020 10:09 pm | Last updated: September 9, 2020 at 8:14 am

മുംബൈ | ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളിയ മുംബൈ മെട്രോപൊളിറ്റിന്‍ കോടതി സെപ്തംബര്‍ 22വരെയാണ് റിമാന്‍ഡ് ചെയ്തത്.

കേസില്‍ എന്‍സിബിയാണ് നടിയെ അറസ്റ്റ് ചെയ്തത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് റിയ ചക്രബര്‍ത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തി നേരത്തെ അറസ്റ്റിലായിരുന്നു.