Connect with us

Covid19

മഹാരാഷ്ട്രയില്‍ 20,131 പേര്‍ക്ക് കൂടി കൊവിഡ്; തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 8,000 പിന്നിട്ടു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 20,131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി ഉയര്‍ന്നു. പുതുതായി 380 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 27,407 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

2,43,446 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6,72,556 പേര്‍ ഇതുവരെ രോഗമുക്തി നേടി. ചൊവ്വാഴ്ച മാത്രം 13,234 പേര്‍ രോഗമുക്തരായി.

തമിഴ്നാട്ടില്‍ കൊവിഡ് മരണം 8,000 കടന്നു. ചൊവ്വാഴ്ച 87 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 8,012 ആയി. പുതുതായി 5,684 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 4,74,940 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 52,85,823 പേര്‍ക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.

ആന്ധ്രാപ്രദേശില്‍ 10,601 പേര്‍ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,17,094 ആയി ഉയര്‍ന്നു. പുതുതായി 73 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 4,560ആയി. നിലവില്‍ 96,769 രോഗികള്‍ ആന്ധ്രയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 4,15,765 പേര്‍ ഇതുവരെ രോഗമുക്തരായി.

ഡല്‍ഹിയില്‍ 3,609 പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 76 ദിവസത്തിനിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. 1,97,135 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ കോവിഡ് പിടിപെട്ടത്. 19 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4,618 ആയി. 2.34 ശതമാനമാണ് മരണനിരക്ക്. 22,377 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1,70,140 പേര്‍ ഇതുവരെ രോഗമുക്തരായതായും ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,866 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ മരിച്ചു.