Connect with us

National

അരുണാചലില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കള്‍ ചൈനയിലുണ്ടെന്ന് സൈന്യം

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ വെള്ളിയാഴ്ച അരുണാചല്‍പ്രദേശിലെ ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കള്‍ ചൈനയിലുണ്ടെന്ന് സമ്മതിച്ച് ചൈന. അതിര്‍ത്തിയില്‍ അഞ്ച് യുവാക്കള്‍ എത്തിപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് ഇന്ത്യന്‍ സൈന്യത്തിന് ചൈന സന്ദേശമയച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

യുവാക്കളെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ സുബാന്‍സിരി ജില്ലയിലെ നാച്ചോ പ്രദേശത്തിനടുത്തുള്ള യുവാക്കളെയാണ് കാണാതായത്. വനത്തില്‍ വേട്ടയാടന്‍ പോയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് അവര്‍.

കഴിഞ്ഞ വെള്ളിയാഴചയാണ് യുവാക്കളെ കാണാതായത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ത്ത പുറത്ത് വന്നത്. ഇന്ത്യാ-ചൈന അതിര്‍ത്തിയായ മക്‌മോഹന്‍ രേഖയുടെ അടുത്തുള്ള പ്രദേശമാണ് നാച്ചോ. കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടികൊണ്ട് പോയതായി ഏഴംഗ സംഘത്തിലെ രണ്ട് പേര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. തോംഗ് സിംഗ്ക്കാം, പ്രസാത് റിംഗ്ലിംഗ്,ഡോംഗ്ടു ഇബിയ, താനു ബേക്കര്‍, നാഗ്രു ദിരി എന്നിവരെയാണ് കാണാതായത്.

Latest