Connect with us

Covid19

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വർധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കിടയിലെ കൊവിഡ്- 19 വ്യാപിക്കുന്നു. ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധയിൽ ഇത് റെക്കോർഡാണ്. കണ്ണൂരിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്‍ഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ രണ്ട് സി ഐ എസ് എഫ്. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.

 

 

Latest