കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Posted on: September 8, 2020 4:47 pm | Last updated: September 8, 2020 at 9:14 pm

കണ്ണൂര്‍ | കണ്ണൂരില്‍ കണ്ണവത്ത് എസ് ഡി പി ഐ പ്രവര്‍ത്തകനെ കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ രണ്ടംഗ സംഘം വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സ്വലാഹുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്.

കുടുംബത്തോടൊപ്പം കാറില്‍ പോകുമ്പോള്‍ പിറകില്‍ ബൈക്കില്‍ വന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ സ്വലാഹുദ്ദീനെ രണ്ടംഗ സംഘം വെട്ടുകയായിരുന്നു.

തലക്ക് പിറകിലാണ് വെട്ടിയത്. എ ബി വി പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയാണ് സ്വലാഹുദ്ദീന്‍. ഈ കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ബി ജെ പിയാണെന്ന് എസ് ഡി പി ഐ ആരോപിച്ചു.