Connect with us

National

ബെംഗളൂരു മയക്കു മരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു | മയക്കു മരുന്ന് കേസില്‍ കന്നട നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍. സഞ്ജനയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി സി ബി) നടിയെ അറസ്റ്റ് ചെയ്തത്. സഞ്ജനയെ ചോദ്യം ചെയ്യുന്നതിനായി സി സി ബി ഓഫീസിലേക്കു കൊണ്ടുപോയി. റെയ്ഡില്‍ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് പോലീസ് സംഘം റെയ്ഡിനായി സഞ്ജനയുടെ വീട്ടിലെത്തിയത്.

ഇന്നലെ ചോദ്യം ചെയ്യലിനായി ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല. സഞ്ജനയുടെ അടുത്ത സുഹൃത്ത് നിയാസ് മുഹമ്മദ് ഉള്‍പ്പെടെ ആറ് പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Latest