Kasargod
എസ് എസ് എഫ് സഅദിയ്യ ശരീഅത്ത് ക്യാമ്പസ് സെക്ടറിന് പുതിയ നേതൃത്വം


ഓർഗനൈസിംഗ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ശരീഅത്ത് കോളേജ് മുദരിസ് അബ്ദുല്ല ബാഖവി കുട്ടശ്ശേരി ഉദ്ഘാടനവും ഉദുമ ഡിവിഷൻ പ്രസിഡണ്ട് മൻസൂർ കൈനോത്ത് പ്രസംഗവും നടത്തി. മിസ്ബാഹുസ്സുഅദാ പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ബാഫഖി തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: സയ്യിദ് ജാഫർ ലക്ഷദ്വീപ് (പ്രസിഡന്റ് ), ഹാഫിള് സ്വാലിഹ് ചട്ടഞ്ചാൽ (ജനറൽ സെക്രട്ടറി ), മുഖ്താർ ദേലമ്പാടി (ഫിനാൻസ് സെക്രട്ടറി ), സയ്യിദ് രിഫാഈ വയനാട്, സയ്യിദ് ത്വൽഹത് മഞ്ചേശ്വരം, സർഫ്രാസ് ബന്താട്, ശഫീഖ് വെള്ളിപ്പറമ്പ് ( സെക്രട്ടറിമാർ ). സുഹൈൽ സഅദി മൈലാട്ടി സ്വാഗതവും ഹാഫിള് സ്വാലിഹ് ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----