Connect with us

Gulf

സൽമാൻ രാജാവ് ട്രംപുമായി സംഭാഷണം നടത്തി; ഫലസ്‌തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമായി സഊദി

Published

|

Last Updated

റിയാദ് | ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന് ന്യായവും ശാശ്വതവുമായ പരിഹാരം കൈവരിക്കാൻ സഊദി  അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ്. മേഖലയിലെ സംഭവ വികാസങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ  ചർച്ച ചെയ്തതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അറബ് സമാധാന സംരംഭത്തിന്റെ തുടക്കമാണിതെന്നും  സൽമാൻ രാജാവ് പറഞ്ഞു. 2002 ൽ സഊദി അറേബ്യയാണ് സമാധാന ശ്രമങ്ങളുടെ ഭാഗമായി  “അറബ് പീസ് ഇനിഷ്യേറ്റീവ്” രൂപവത്കരിച്ചത്.  പശ്ചിമേഷ്യയിൽ സമാധാനം കൈവരിക്കുന്നതിനായി യു എസ് നടത്തുന്ന ശ്രമങ്ങളെയും സൽമാൻ രാജാവ് അഭിനന്ദിച്ചു.

ഈ വർഷം സഊദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന ജി 20 ഉച്ചകോടി, കൊവിഡ് -19 ന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ എന്നിവയെ  കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.