ഉത്തര്‍ പ്രദേശില്‍ പോലീസിന്റെ മുന്നില്‍ വെച്ച് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു

Posted on: September 7, 2020 8:10 pm | Last updated: September 8, 2020 at 12:18 pm

കുശിനഗര്‍ | ഉത്തര്‍ പ്രദേശില്‍ പോലീസിന്റെ മുന്നില്‍ വെച്ച് കൊലക്കേസ് പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ യു പിയിലെ കുശിനഗറിലാണ് സംഭവം. ജനക്കൂട്ടം പ്രതിയെ വടികള്‍ കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. മര്‍ദിക്കുന്നത് പോലീസ് തടഞ്ഞതുമില്ല.

അക്രമസംഭവങ്ങളുണ്ടാകുമ്പോള്‍ ധരിക്കുന്ന കവചങ്ങളണിഞ്ഞ് നിരവധി പോലീസുകാര്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. ചില പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് കാണാം. തല്ലുകൊണ്ടയാള്‍ ചലനരഹിതനായിട്ടും ജനക്കൂട്ടം മര്‍ദനം അവസാനിപ്പിച്ചില്ല.

അടികൊണ്ടയാളുടെ തലപൊട്ടിയിരുന്നു. നിലം മുഴുവന്‍ രക്തമായി. ഗൊരഖ്പൂര്‍ സ്വദേശിയായ പ്രതി ഗ്രാമത്തിലെത്തി അധ്യാപകനെ വെടിവെച്ചു കൊല്ലുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ആ സമയത്ത് ജനക്കൂട്ടം ഇയാളെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.

ALSO READ  കൊവിഡ് വ്യാപനം: മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണുമായി ഉത്തര്‍ പ്രദേശ്