ദേശീയ വിദ്യാഭ്യാസ നയം രാജ്യമാകെ അംഗീകരിക്കപ്പെട്ടു: പ്രധാന മന്ത്രി

Posted on: September 7, 2020 1:01 pm | Last updated: September 7, 2020 at 6:29 pm

ന്യൂഡല്‍ഹി | പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യമാകെ അംഗീകരിക്കപ്പെട്ടതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. പുതിയ നയത്തെ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. നയത്തില്‍ ആര്‍ക്കും പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. യുക്തമായത് പരിഗണിക്കും. പുതിയ നയത്തില്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും ആശങ്ക വേണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.

സ്വയംഭരണാവകാശം നല്‍കുന്നത് സര്‍വകലാശാലകള്‍ക്ക് മത്സരബുദ്ധിയുണ്ടാകാന്‍ സഹായിക്കും. മികച്ച പ്രകടനം നടത്തുന്ന സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കുമെന്നും പ്രധാന മന്ത്രി അറിയിച്ചു.