ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന് കരയ്ക്കടിഞ്ഞു; വള്ളത്തിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമില്ല

Posted on: September 7, 2020 12:24 pm | Last updated: September 7, 2020 at 12:24 pm

കോഴിക്കോട് | കോഴിക്കോട്ടെ ചാലിയത്ത് കടലില്‍ പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയില്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞു.

ആറു മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. രക്ഷപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരും പോലീസും അന്വേഷണം നടത്തിവരികയാണ്.