Connect with us

Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; മൂന്നു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 653 ഗ്രാം സ്വര്‍ണം

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 653 ഗ്രാം സ്വര്‍ണമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നുമായി പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 30.48 ലക്ഷം രൂപ വില വരും.

ദുബൈയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്ന് 207 ഗ്രാമും മറ്റൊരാളില്‍ നിന്ന് 121 ഗ്രാമുമാണ് കണ്ടെടുത്തത്. സ്പീക്കറിനുള്ളിലും ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 325 ഗ്രാം സ്വര്‍ണമാണ് ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് പിടിച്ചത്. അഡാപ്റ്ററില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.

Latest