കോയമ്പത്തൂരില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണു; രണ്ടു പേര്‍ മരിച്ചു

Posted on: September 7, 2020 10:04 am | Last updated: September 7, 2020 at 10:04 am

കോയമ്പത്തൂര്‍ | തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ കെ രാജമണിയുടെ നിരീക്ഷണത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ചെട്ടി തെരുവിലെ രണ്ടുനില കെട്ടിടമാണ് തകര്‍ന്നത്. ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയും കാറ്റുമാണ് കെട്ടിടം തകരാനിടയാക്കിയത്.