Connect with us

Kerala

മലപ്പുറത്ത് മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു; ഒമ്പതു പേരെ കാണാതായി

Published

|

Last Updated

മലപ്പുറം | പൊന്നാനി, താനൂര്‍ മേഖലകളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒമ്പതു പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്. അപകടത്തില്‍ പെട്ട ഒരു ബോട്ടില്‍ നിന്ന് സഹായമഭ്യര്‍ഥിച്ച് അധികൃതര്‍ക്ക് ശബ്ദ സന്ദേശം ലഭിച്ചിട്ടുണ്ട്. മലപ്പുറം താനൂരില്‍ ഫൈബര്‍ വള്ളം മുങ്ങി മൂന്നു പേരെയാണ് കാണാതായത്. വിള്ളല്‍ വീണ ബോട്ടില്‍ നടുക്കടലില്‍ കുടുങ്ങിയിരിക്കുകയാണ് അലിഫ് ബോട്ടിലെ ആറുപേര്‍. ബോട്ടില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തൃശൂര്‍ നാട്ടിക ഭാഗത്താണ് ബോട്ടുള്ളത്.

മലപ്പുറം താനൂരില്‍ മുങ്ങിയ ബോട്ടില്‍നിന്ന് മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. അഞ്ച് മലയാളികളും ഒരു അതിഥി തൊഴിലാളിയുമാണ് ഈ ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. നാലുപേരുമായി പോയ നൂറുല്‍ ഹുദ ബോട്ട് പൊന്നാനി നായര്‍തോട് ഭാഗത്തുവച്ച് മറിഞ്ഞു. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്.

Latest