ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു

Posted on: September 6, 2020 7:19 pm | Last updated: September 7, 2020 at 7:18 am

താമരശ്ശേരി | താമരശ്ശേരി രൂപതാ മുന്‍ അധ്യക്ഷന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു.

ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു.സംസ്‌കാരം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയായിട്ടില്ല. വൈകിട്ട് 6.45ഓടെയായിരുന്നു അന്ത്യം

13 വര്‍ഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 1997 ലാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേല്‍ക്കുന്നത്. 2010 ല്‍സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു.