ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് രോഗബാധയേറുന്നത് ആശങ്കാജനകം; ഇന്ന് സ്ഥിരീകരിച്ചത് 50 പേര്‍ക്ക്

Posted on: September 6, 2020 6:36 pm | Last updated: September 6, 2020 at 8:01 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ആശങ്കയേറ്റുന്നു. ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.