ചവറയില്‍ ഷിബു തന്നെ യു ഡി എഫ് സ്ഥാനാര്‍ഥി; പുതുമുഖത്തെ കളത്തിലിറക്കാന്‍ സി പി എം

Posted on: September 6, 2020 8:08 am | Last updated: September 6, 2020 at 10:15 am

കൊല്ലം | ചവറ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണ്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. സി എം പി (അരവിന്ദാക്ഷന്‍ വിഭാഗം) യില്‍ നിന്ന് ഏറ്റെടുത്ത സീറ്റില്‍ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് സി പി എം നീക്കം. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എന്‍ വിജയന്‍ പിള്ളയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി കൂടിയായിരുന്ന ഷിബു ബേബി ജോണിനെ 6,189 വോട്ടിനാണ് വിജയന്‍ പിള്ള പരാജയപ്പെടുത്തിയത്. പുതുമുഖത്തിലൂടെ വിജയം നിലനിര്‍ത്താനാണ് എല്‍ ഡി എഫിന്റെ ശ്രമം. വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍, ചവറ ഏരിയാ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് സി പി എമ്മിന്റെ സജീവ പരിഗണനയിലുള്ളത്.