തിരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

Posted on: September 6, 2020 7:37 am | Last updated: September 6, 2020 at 7:37 am

മലപ്പുറം | തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്നതിനിടെ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമായൊക്കെ സഖ്യമുണ്ടാക്കണം, എന്തൊക്കെ നീക്കങ്ങള്‍ നടത്തണം തുടങ്ങിയവയൊക്കെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

വിവാദ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെയുള്ള സമര പരിപാടികള്‍ സംബന്ധിച്ചും യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന.