റെയില്‍വേയിലെ 1.40 ലക്ഷം ഒഴിവുകളിലേക്കുള്ള ആദ്യഘട്ട പരീക്ഷ ഡിസംബര്‍ 15 മുതല്‍

Posted on: September 5, 2020 8:51 pm | Last updated: September 6, 2020 at 9:21 am

ന്യൂഡല്‍ഹി | റെയില്‍വേയില്‍ വിവിധ തസ്ഥിതകളിലേക്കുള്ള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ നടക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ്. നേരത്തെ വിജ്ഞാപനം ഇറക്കിയ നോണ്‍ ടെക് നിക്കല്‍ പോപുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാററഗറിയിലെ ഒഴിവുകളിലേക്കാണ് പരീക്ഷ. 1,40,640 ഒഴിവുകളാണുള്ളത്. 35,208 പോസ്റ്റുകള്‍ ഗാര്‍ഡ്, ഓഫീസ് ക്ലാര്‍ക്ക്, കമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങി നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഉളളതാണ്. 1,663 പോസ്റ്റുകള്‍ ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീയരിയല്‍ കാറ്റഗറിയില്‍ പെട്ടതും, 1,03,769 പോസ്റ്റുകള്‍ മെയിന്റെയിനേഴ്സ്, പോയിന്റ്സ്മാന്‍ തുടങ്ങി ലെവല്‍ വണ്‍ ഒഴിവില്‍ വരുന്നതുമാണ്.