കുട്ടനാട്ടില്‍ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ഥി മത്സരിക്കും: പിജെ ജോസഫ്

Posted on: September 5, 2020 10:33 am | Last updated: September 5, 2020 at 4:03 pm

ആലപ്പുഴ | കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്. കുട്ടനാട് സീറ്റ് സംബന്ധിച്ച് മുന്നണിയില്‍ നേരത്തെ തന്നെ ധാരണയായതാണെന്നും പി ജെ ജോസഫ് പറഞ്ഞു.

പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ല. വിധി കോടതി സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് സ്റ്റിയറിങ് കമ്മറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. വിപ്പ് ലംഘന പരാതിയില്‍ നിയമസഭാ സ്പീക്കര്‍ക്ക് നിയമാനുസൃതമായെ പ്രവര്‍ത്തിക്കാനാകുവെന്നും പിജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പുതിയ തലത്തിലെത്തിയതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടതോടെയുഡിഎഫില്‍ പ്രശ്നപരിഹാരം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.