Connect with us

National

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം: ഇരു രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മോസ്‌കോ | ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇരു രാജ്യങ്ങളിലേയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച രണ്ട് മണിക്കൂറും 20 മിനിറ്റും നീണ്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സൈനികപരിഹാരമല്ല നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു ശേഷം മോസ്‌കോയിലുള്ള പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ കാണാന്‍ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഹ് താല്‍പ്പര്യം പ്രകടിപ്പിച്ചിച്ചത്. മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്ഹെ രാജ്നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

Latest