മെസി ബാഴ്‌സ വിടില്ല; തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക പരിഹാരം

Posted on: September 4, 2020 9:53 pm | Last updated: September 5, 2020 at 12:48 am

മാഡ്രിഡ് | സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടില്ല. 2021 വരെ ബാഴ്‌സയില്‍ തുടരുമെന്ന് മെസി വ്യക്തമാക്കി. ക്ലബുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ താത്ക്കാലികമായി പരിഹരിച്ചിട്ടുണ്ട്. ക്ലബ് പ്രസിഡന്റ് ബാര്‍ത്തോമേയുടെ നേതൃത്വം ദുരന്തമാണെന്ന് മെസി പറഞ്ഞു. ക്ലബിന് വ്യക്തമായ പദ്ധതിയോ വീക്ഷണമോ ഇല്ല. ബാഴ്‌സയുമായി നിയമ യുദ്ധത്തിന് താത്പര്യമില്ലെന്നും മെസി വ്യക്തമാക്കി.

ഭാര്യ അന്റോണെല്ലോ റുക്കാസയും മക്കളും ക്ലബില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. ബാഴ്‌സ നേതൃത്വത്തില്‍ താന്‍ അത്രയും അസംതൃപ്തനായിരുന്നു. എന്നാല്‍ ക്ലബ് വിടാനുള്ള തന്റെ തീരുമാനം അംഗീകരിക്കപ്പെട്ടില്ല. നിയമ പോരാട്ടത്തിന് താത്പര്യമില്ലാത്തതിനാല്‍ തുടരാന്‍ ആഗ്രഹിക്കുകയായിരുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു.