കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

Posted on: September 4, 2020 3:45 pm | Last updated: September 4, 2020 at 3:45 pm

കണ്ണൂര്‍ | കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കതിരൂര്‍ പൊന്ന്യത്താണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരില്‍ ഒരാളടെ നില ഗുരുതരമാണ്.

സ്റ്റീല്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.