തമിഴ്‌നാട്ടിൽ പടക്ക ഫാക്ടറിയിൽ പൊട്ടിത്തെറി; ഏഴ് മരണം

Posted on: September 4, 2020 1:56 pm | Last updated: September 4, 2020 at 1:58 pm

 

ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴ് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈയിൽ നിന്ന് 190 കിലോമീറ്റർ അകലെ കടലൂരിലെ കാട്ടുമന്നാർക്കോവിലിലാണ് അപകടം. അപകടത്തിൽ ജീവൻ നഷ്ടമായവർ എല്ലാവരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. രണ്ട് പേർ സംഭവ സ്ഥലത്തും അഞ്ചു പേർ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

 

ALSO READ  തബര്‍ജല്‍ വര്‍ക്ക് ഷോപ്പ് മേഖലയില്‍ തീപ്പിടിത്തം