ഗുജറാത്ത് ബി ജെ പി തൂത്തുവാരും; ഒരു സീറ്റ് നഷ്ടപ്പെട്ടാല്‍ രാജിവെക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍

Posted on: September 4, 2020 9:17 am | Last updated: September 4, 2020 at 3:32 pm

അഹമ്മദാബാദ് | അടുത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മുഴുവന്‍ സീറ്റും ബി ജെ പി ജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍. 182 സീറ്റുകളില്‍ 182ഉം ജയിക്കും. ഒരു സീറ്റിലെങ്കിലും തോറ്റാല്‍ താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാട്ടീല്‍ പറഞ്ഞു.
രണ്ട് തവണ ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളും ബി ജെ പി നേടിയിട്ടുണ്ട്. . പിന്നെ വിധാന്‍ സഭയിലും എന്തുകൊണ്ട് വിജയിച്ചുകൂടാ?.അതും സാധ്യമാണ്. ഞാന്‍ ആ ലക്ഷ്യം നേടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ പദ്ധതി തയാറാക്കിയിരിക്കുകയാണ്.

മെച്ചപ്പെട്ട ഭാവിക്കായാണ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെപിയില്‍ ചേരുന്നത്. സ്വന്തം പാര്‍ട്ടിയില്‍ വലിയ ഭാവിയില്ലെന്ന് തിരിച്ചറിഞ്ഞാണ് അവര്‍ ഏറെ റിസ്‌ക് എടുത്ത് ബി ജെ പിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് കൂറുമാറിയത് സംബന്ധിച്ച ചോദ്യത്തിന് മറുപിടി പറയുകയായിരുന്നു പട്ടീല്‍.