വെഞ്ഞാറമൂട് ഇരട്ടക്കൊല; മദപുരം ഉണ്ണിയുടേത് അടക്കം രണ്ട് അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Posted on: September 4, 2020 8:24 am | Last updated: September 4, 2020 at 8:24 am

തിരുവനന്തപുരം | വെഞ്ഞാറമൂടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഐ എന്‍ ടി യു സി നേതാവ് മദപുരം ഉണ്ണി, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സാര്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരും. മറ്റാരുടേയെങ്കിലും സഹായമുണ്ടോ എന്നാണ് പോലീസ് പ്രധാനമായും ആരായുന്നത്.

ഇന്നലെ രാത്രിയാണ് മദപുരം കുന്നിന്‍ മുകളില്‍വെച്ച് ഉണ്ണിയെ പോലീസ് പൊക്കിയത്. ഡി ഐ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും ആക്രമിച്ച സംഘത്തില്‍പ്പെട്ട ഇയാള്‍ മറ്റ് പ്രതികളെ രക്ഷപ്പെടാനും സഹായിച്ചതായാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും കസ്റ്റഡിയിലായതോടെ കേസില്‍ പോലീസ് വലയിലാകുന്നവരുടെ എണ്ണം ഒമ്പതായി. ഇതില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരാണെന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം ശരിവെക്കുന്നതാണ്.