തിരുവനന്തപുരത്ത് ഗുണ്ടാ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെട്ടേറ്റു

Posted on: September 4, 2020 1:25 am | Last updated: September 4, 2020 at 7:56 am

തിരുവനന്തപുരം | നഗരത്തില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍. ഒരാള്‍ക്ക് വെട്ടേറ്റു. നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്. ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്. രണ്ട് പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.