Connect with us

Covid19

പ്രകോപനം നിര്‍ത്തി പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് കെജ്രിവാളിന് നല്ലത് : അമരീന്ദര്‍ സിംഗ്

Published

|

Last Updated

അമൃതസര്‍ | അതിര്‍ത്തിപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയം കളിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കൊവിഡ് പ്രതിസന്ധി ചൂഷണം ചെയ്ത് പഞ്ചാബിലെ ജനങ്ങളെ പ്രകോപിപ്പിക്കരുത്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് അരവിന്ദ് കെജ്രിവാളിന് നല്ലതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

അടുത്തിടെ പഞ്ചാബിലെ ഗ്രാമവാസികളിലെ ഓക്സിജന്‍ അളവ് പരിശോധിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേക്ക് പിന്നാലെ പഞ്ചാബില്‍ നിന്ന് ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റിയും എ എ പി പ്രവര്‍ത്തകര്‍ ചില വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നു. പഞ്ചാബില്‍ നിന്ന് നിരവധി പേര്‍ വിദേശങ്ങളിലേക്ക് കുടിയേറുന്നുണ്ട്. കൂടുതല്‍ പേരും പാകിസ്ഥാനിലേക്കാണ് പോകുന്നതെന്നും ആം ആദ്മി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലാണ് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

എല്ലാ കൊവിഡ് രോഗികള്‍ക്കും നല്‍കേണ്ട വൈദ്യസഹായത്തെ ഇല്ലാതാക്കാനാണ് ഇത്തരം കിംവദന്തികള്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ ഒരു വിഭാഗത്തെ ചികിത്സകളില്‍ നിന്ന് ഇവര്‍ അകറ്റി നിര്‍ത്തുന്നു. പകര്‍ച്ചവ്യാധി മൂലം ദുരിതമനുഭവിക്കുന്ന പഞ്ചാബിലെ ജനങ്ങള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണിതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഞങ്ങള്‍ക്ക് നിങ്ങളുടെ ഓക്സിമീറ്ററുകള്‍ വേണ്ട. ജനങ്ങളെ കൊവിഡ് ടെസ്റ്റില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നിങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ അതില്‍ നിന്നും പിന്തിരിപ്പിച്ചാല്‍ മതിയാകുമെന്നും അമരീദന്‍്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

Latest