ആലപ്പുഴയില്‍ വ്യത്യസ്ത ഇടങ്ങളില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: September 3, 2020 11:24 am | Last updated: September 3, 2020 at 11:24 am

ആലപ്പുഴ | ആലപ്പുഴയില്‍ രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡ് അരികിലെ ഓടയിലാണ് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിന്റെ (22) മൃതദേഹം ആണ് ഓടയില്‍ കണ്ടെത്തിയത്. രാത്രിയില്‍ സൈക്കിളില്‍ സഞ്ചരിക്കവേ ഓടയില്‍ വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ കടപ്പുറത്തും ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രന്‍ ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.