രാജ്യത്ത് 24 മണിക്കൂറിനിടെ 83,000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: September 3, 2020 10:48 am | Last updated: September 3, 2020 at 3:30 pm

ന്യൂഡല്‍ഹി | രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. രോഗബാധിതരായ1043 പേര്‍ മരിച്ചു.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി. ആകെ മരണ സംഖ്യ 67,376 ആയി ഉയര്‍ന്നു. നിലവില്‍ 8,15,538 പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 29,70,493 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.