പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനിലെ എസ് ഐ ആത്മഹത്യ ചെയ്ത നിലയില്‍

Posted on: September 3, 2020 10:27 am | Last updated: September 3, 2020 at 10:27 am

പാലക്കാട് | പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനിലെ എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുനിദാസ് ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ് ക്വാട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ച് മാസമായി മെഡിക്കല്‍ ലീവിലായിരുന്നു മുനിദാസ്. കുടുബം പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി.