Connect with us

National

മൊറട്ടോറിയം കാലത്തെ പലിശ: സുപ്രീം കോടതിയില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി | മൊറട്ടോറിയം കാലത്ത് ബേങ്ക് വായ്പകള്‍ക്ക് പലിശയും പലിശയുടെ മേല്‍ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹരജികളില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ ഇന്നും തുടരും. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് വാദം കേള്‍ക്കല്‍ തുടങ്ങുക.

പലിശ പൂര്‍ണമായി പിന്‍വലിക്കുകയോ പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്നാണ്് ഹരജിക്കാരുടെ ആവശ്യം. ബേങ്കുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചത്. റിസര്‍വ്വ് ബേങ്ക് ഓഫ് ഇന്ത്യ ബേങ്കുകളുടെ ഏജന്റായി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

ബേങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്നലെ അറിയിച്ചിരുന്നു. മൊറട്ടോറിയം ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല.

Latest