Kerala
ഗണ്‍മാന് കൊവിഡ്; മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
		
      																					
              
              
            
തിരുവനന്തപുരം | ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എഫ് ബിയിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗണ്‍മാനുമായി സമ്പര്‍ക്കത്തില്‍ വന്ന മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. അണുവിമുക്തമാക്കുന്നതിനായി ഓഫീസ് രണ്ടുദിവസത്തേക്ക് അടച്ചു.
ആഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഓഫീസ് സംബന്ധമായ ജോലികള്‍ ഔദ്യോഗിക വസതിയായ പമ്പയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



