കൊവിഡ്; സഊദിയില്‍ 27 മരണം, 996 പേര്‍ക്ക് രോഗമുക്തി

Posted on: September 2, 2020 9:39 pm | Last updated: September 2, 2020 at 9:39 pm

റിയാദ് | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഇന്ന് 27 പേര്‍ മരിച്ചു. 816 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 996 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 92.34 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,989 സ്രവ സാമ്പിളുകളുടെ ടെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കിയത്. 21.020 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,523 പേരുടെ നില ഗുരുതരമായി തുടരുകയാണ്.