ഫലസ്തീന്‍-സംഘര്‍ഷം: സഊദി കിരീടാവകാശി ജാറഡ് കുഷ്നറുമായി കൂടിക്കാഴ്ച നടത്തി

Posted on: September 2, 2020 7:31 pm | Last updated: September 2, 2020 at 7:31 pm

റിയാദ് |ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നറുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ അറബ് മേഖലയിലെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും ഫലസ്തീന്‍-ഇസ്രയേല്‍ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളും ചര്‍ച്ചയായി. ഫലസ്തീനില്‍ നീതിപൂര്‍വവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എല്ലാ മേഖലകളിലും ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും പങ്കെടുത്തു.ബഹ്റൈന്‍,യുഎഇ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് കുഷ്‌നര്‍ സഊദി അറേബ്യയിലെത്തിയത്