നീറ്റ് പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ലഭിച്ചില്ല; തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി ജീവനൊടുക്കി

Posted on: September 2, 2020 2:39 pm | Last updated: September 2, 2020 at 4:43 pm

ചെന്നൈ | നീറ്റ് പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ലഭിക്കാത്തതിലുള്ള മനോവിഷമത്തില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഹരീഷ്മ എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. 12ാം ക്ലാസ് പൂര്‍ത്തിയാക്കി, നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു ഹരീഷ്മ. സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ടിക്കറ്റ് ലഭിക്കുകയും ഹരീഷ്മക്ക് ഹാള്‍ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്.

ഡോക്ടര്‍ ആകണെന്നായിരുന്നു ഹരീഷ്മയുടെ ആഗ്രഹം. ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഹാള്‍ടിക്കറ്റ് തിങ്കളാഴ്ച വീട്ടിലെത്തി. പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഹരീഷ്മ ചൊവ്വാഴചയോടെ മരിച്ചു