കണ്ണൂര്‍ തലശേരിയില്‍ സി പി എം നിയന്ത്രണത്തിലുള്ള വായനശാലക്ക്‌ നേരെ ബോംബേറ്

Posted on: September 2, 2020 11:25 am | Last updated: September 2, 2020 at 11:25 am

കണ്ണൂര്‍ | തലശേരിയില്‍ സി പി എം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ബോംബേറ്. ചോനാടം അഴീകോടന്‍ സ്മാരക വായനശാലക്ക് നേരെ ഇന്നലെ അര്‍ധരാത്രിയോടെയാണ് ബോംബേറ് ഉണ്ടായത്. കാര്യമായ നാശനഷ്ടങ്ങളില്ല. ആക്രണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അടിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. കണ്ണൂരിലും പത്തിലേറെ സ്ഥലത്ത് ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു. ഇത് സൂചിപ്പിച്ചാണ് കെ സുധാകരന്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പ്രസംഗിച്ചത്.